ഇസ്ലാമാബാദ്: പാക്ക് പൊതുതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു.

പാക്ക് തെരഞ്ഞെടുപ്പ് കമ്മീഷനാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇമ്രാന്‍ ഖാന് വേണ്ടി പാക്ക് സൈന്യത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുകയായിരുന്നു. വോട്ടെടുപ്പ് നടന്ന 270ല്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *