കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണനിരക്കില്‍ ഇന്നും ആശ്വാസം. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 65,840 രൂപയാണ്. ഗ്രാമിന് 8,230 രൂപ. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 71,824 രൂപയും ഒരു ഗ്രാമിന് 8,978 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 53,872 രൂപ. ഒരു ഗ്രാമിന് 6,734 രൂപ.
സ്വര്‍ണാഭരണ വില
ഒരു പവന്‍ സ്വര്‍ണാഭരണത്തിന് സംസ്ഥാനത്തെ നിലവിലെ വിലയനുസരിച്ച് 70,000 രൂപയെങ്കിലുമാകും. ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ നിരക്കിനൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി നല്‍കണം. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ജിഎസ്ടി 3 ശതമാനവും. കൂടാതെ ഹോള്‍മാര്‍ക്കിങ് ഫീസും ചുമത്തുമ്പോള്‍ 70,000 രൂപയെങ്കിലുമാകും. അന്താരാഷ്ട്ര വില ഔണ്‍സിന് ഇന്ന് 3023 ഡോളറാണ്.
അടിക്കടി കയറ്റിറക്കങ്ങള്‍
അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടങ്ങളുണ്ടാകും. ഡോളറിന്റെ മൂല്യത്തിലെ ചാഞ്ചാട്ടങ്ങള്‍ ആഗോള സ്വര്‍ണവിലയില്‍ പ്രതിഫലനങ്ങളുണ്ടാക്കും. അത് ഇന്ത്യന്‍ മാര്‍ക്കറ്റിലും ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിക്കും. അമേരിക്കന്‍ പണപ്പെരുപ്പം, ഫെഡ് നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ക്രൂഡ് ഓയില്‍ വില, രൂപയുടെ മൂല്യത്തിലെ വ്യതിയാനങ്ങള്‍ ലോക നേതാക്കളുടെ പ്രസ്താവനകള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നവയാണ്.
ആവശ്യകതയും നിരക്കുവര്‍ധനയും
വിവാഹ സീസണില്‍ സ്വര്‍ണത്തിന് ആവശ്യകത കൂടും. വിവിധ ഉത്സവ വേളകളിലും സ്വര്‍ണത്തിന്റെ വില്‍പ്പന ഉയരാറുണ്ട്. ഈ പശ്ചാലത്തില്‍ തങ്കവിലയില്‍ വര്‍ധനയുണ്ടാകും. മഞ്ഞലോഹത്തെ സുരക്ഷിത നിക്ഷേപമായി ആളുകള്‍ കാണുന്നു. വാങ്ങി സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് സാധ്യതകള്‍ക്കായി ഉപയോഗപ്പെടുത്താനോ അവര്‍ ആഗ്രഹിക്കുന്നു. ഇതും പൊന്നിന്റെ ആവശ്യകത കൂട്ടും. അതുമൂലവും തങ്കവില വര്‍ധിക്കും.

