കാഞ്ഞങ്ങാട്: പെരിയ യുഎഇ സൗഹൃദവേദിയുടെ യുവകര്‍ഷക അവാര്‍ഡ് പെരിയ വയറവള്ളിയിലെ യുവ ജൈവ കര്‍ഷകന്‍ കെ.മധുവിന്. മാരാങ്കാവിലെ മുല്ലച്ചേരി കൃഷ്ണന്‍ നായരുടെ സ്മരണയ്ക്കുള്ള അവാര്‍ഡ് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.

അവാര്‍ഡ് വിതരണവും സൗഹൃദ വേദി 15ാം വാര്‍ഷികത്തോടനുബന്ധിച്ച് പെരിയ വില്ലേജിലെ രണ്ടു നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കുന്ന വീടിന്റെ പ്രഖ്യാപനവും നാളെ വൈകുന്നേരം 3.30 ന് പെരിയ ഗവ.പോളിടെക്‌നിക്ക് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികളായ വി.കെ.വേണുഗോപാല്‍, ബാലകൃഷ്ണന്‍ മാരാങ്കാവ്, ടി.വി.സുരേഷ് കുമാര്‍, പ്രമോദ് പെരിയ, ഹരി പെരിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് കര്‍ഷക അവാര്‍ഡ് സമ്മാനിക്കും.

സൗഹൃദ വേദി പ്രസിഡന്റ് ബാലകൃഷ്ണന്‍ മാരാങ്കാവ് അധ്യക്ഷത വഹിക്കും. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ ഉപഹാരം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *