കൊച്ചി: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യത. ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി എഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്ന വരെ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഏഴ് സെന്റിമീറ്റര്‍ മുതല്‍ പതിനൊന്ന് സെന്റീമീറ്റര്‍ വരെ മഴയുണ്ടാകും. നിലവില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ശക്ത പ്രാപിച്ചിട്ടുണ്ട്. അതിനാല്‍ കേരളാ ലക്ഷദ്വീപ് തീരത്തുള്ളവര്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
