വയനാട്ടിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

മാനന്തവാടി: വയനാട് വാളാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു. വാളാട് പുലിക്കാട് കടവ് ചെക്ക്ഡാമിലാണ് സംഭവം.

കുളത്താട സ്വദേശി വാഴപ്ലാംകുടി പരേതനായ ബിനുവിന്റെ മകന്‍ അജിന്‍ (15), കളപ്പുരക്കല്‍ ബിനീഷിന്റെ മകന്‍ ക്രിസ്റ്റി (14) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. അഞ്ചു കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കരച്ചില്‍ കേട്ട് ഓടിയെത്തിയെ നാട്ടുകാരും വാളാട് റസ്‌ക്യു ടീം അംഗങ്ങളും ഉടന്‍ തന്നെ രണ്ടു പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അജിന്‍ കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും ക്രിസ്റ്റി കണിയാരം ഫാ. ജി.കെ.എം.എച്ച്.എസ് വിദ്യാര്‍ഥിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *