പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍. പഴയ ചില ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. മുന്‍നിരയിലെ വാര്‍ത്താചാനലായ പിടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.
ഒരു തരത്തിലുള്ള സ്ഥിരീകരണവുമില്ലാതെയാണ് ബ്രേക്കിങ് ന്യൂസ് എന്നുചേര്‍ത്ത് രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന വാര്‍ത്ത പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പാക് സോഷ്യല്‍മീഡിയകളിലുള്‍പ്പെടെ ഈ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ 2024 സെപ്റ്റംബറില്‍ തകര്‍ന്ന ഒരു മിഗ്–29 ഫൈറ്റര്‍ ജെറ്റിന്റെ ചിത്രങ്ങളാണ് പാക് മീഡിയ ഉപയോഗിച്ചിരിക്കുന്നത്. ദുനിയ ന്യൂസ് ടിവി, എആര്‍വൈ ന്യൂസ് ചാനല്‍ എന്നിവയും പലതരത്തിലുള്ള വ്യാജവ്യാഖ്യാനങ്ങളാണ് നടത്തിയത്.
പഹല്‍ഗാം ആക്രമണത്തിനു തിരിച്ചടിയായി 9 ഭീകരവാദി കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. 12 ഭീകരര്‍ കൊല്ലപ്പെട്ടു.55 പേര്‍ക്ക് പരുക്കേറ്റു.നീതി നടപ്പാക്കപ്പെട്ടുവെന്ന് കരസേന വ്യക്തമാക്കി. സഫറാബാദിലെ പാക് ഭീകരക്യാംപ് തകര്‍ക്കുന്ന ദൃശ്യം പുറത്ത് വന്നു. വ്യോമ–കരസേന സംയുക്തമായാണ് ആക്രമണം നടത്തിയത്. ഇന്ത്യന്‍ തിരിച്ചടി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു

