മണ്ണാർക്കാട്: മലയാളി യുവാവിനെ ജമ്മുകശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്ദുൾസമദ്- ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി കശ്മീരിലെ തൻമാർഗ് സ്റ്റേഷനിൽനിന്നും വിളിച്ചറിയിക്കുകയായിരുന്നു. പുൽവാമയിലെ വനപ്രദേശത്തോടു ചേർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നതെന്നും പത്തുദിവസത്തിലധികം പഴക്കമുണ്ടെന്നും അറിയിച്ചു.
ഭീകരാക്രമണം നടന്ന പഹൽഗാമിൽ നിന്നും ആകാശദൂരം 25 കിലോമീറ്റർ അകലെയാണ് പ്രദേശം. പുൽവാമയിലെ വനമേഖലയിൽ ഷാനിബ് എന്തിനു വേണ്ടി എത്തിയെന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
വസ്ത്രത്തിൽനിന്നും ലഭിച്ച ഫോട്ടോയും മേൽവിലാസത്തിൽനിന്നുമാണ് ഷാനിബിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭ്യമായത്. തുടർന്ന് ബന്ധുക്കളുമായി ബന്ധപ്പെടുകയായിരുന്നു. അതേസമയം യുവാവ് എങ്ങനെ കാശ്മീരിലെത്തിയെന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. യുവാവിന് ചെറിയതോതിൽ മാനസിക പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.

ഷിഫാനയും നിരവധിതവണ ഫോണിൽവിളിച്ചെങ്കിലും ഷാനിബ് ഫോണെടുത്തിട്ടില്ലെന്നാണ് വിവരം. ഏറ്റവുമൊടുവിലാണ് കാശ്മീരിൽനിന്ന് മരണം സംബന്ധിച്ച് പോലീസിന്റെ അറിയിപ്പ് ലഭിക്കുന്നത്.