ചുട്ട മറുപടിയുമായി ഇന്ത്യ; നാലു പാക്ക് നഗരങ്ങളില്‍ തിരിച്ചടി ; വ്യോമസേനയും നാവികസേനയും സുസജ്ജം

രാത്രി പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാനിലെ നാലു നഗരങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ലഹോറിലും ഇസ്‌ലമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലുമാണ് ആക്രമണം നടന്നത്. ലഹോറില്‍ ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. പാക്ക് പഞ്ചാബിലെയും വ്യോമ മുന്നറിയിപ്പ് സംവിധാനം തകര്‍ത്തു. സര്‍ഗോധയിലും ഫൈസ്‌ലാബാദിലും വ്യോമ പ്രതിരോധസംവിധാനം തകര്‍ത്തു

ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തിയിരുന്നു. സർഫസ് ടു എയർ മിസൈൽ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്. പാക്ക് വ്യോമസേനയുടെ പ്രധാന താവളമായ സർഗോധ വ്യോമത്താവളത്തിൽനിന്നാണ് എഫ് 16 വിമാനം ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പറന്നുയർന്നത്. സർഗോധയ്ക്ക് സമീപം വച്ചുതന്നെ ഇന്ത്യയുടെ സാം പ്രതിരോധ സംവിധാനം യുദ്ധവിമാനം തകർക്കുകയായിരുന്നു. ‌പാക്ക് വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ജമ്മു, പഠാൻകോട്ട് ഉധംപുർ സൈനികത്താവളങ്ങളില്‍ പാക്കിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണശ്രമം നടത്തിയെന്നും എന്നാൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

അതിര്‍ത്തിയില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിന് സജ്ജമായി ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും. യുദ്ധസമാനമായ സാഹചര്യമാണ് നിലവില്‍ അതിര്‍ത്തിയിലെന്നാണ് എന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *