ലണ്ടന്‍: ഒന്‍പതിനായിരം കോടി രൂപ വായ്പ തട്ടിച്ച് ഇന്ത്യയില്‍ നിന്നും കടന്ന വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. മല്യക്കെതിരായി ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയിലെത്തിയാല്‍ മല്യയെ താമസിപ്പിക്കുന്ന ജയിലിന്റെ വീഡിയോയും ജഡ്ജ് എമ്മ ആര്‍ബട്ട്‌നോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ നല്‍കിയ ജയിലിന്റെ ചില ചിത്രങ്ങള്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വീഡിയോ ആവശ്യപ്പെട്ടിരിക്കുന്നത്.

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മല്യയുടെ കേസ് പരിഗണിച്ചത്. ഏപ്രിലില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ജാമ്യത്തില്‍ തന്നെയാണ് മല്യ തുടരുന്നത്. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്നും, അവിടെ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നുമാണ് ഹര്‍ജിയില്‍ മല്യ പ്രധാനമായി ഉന്നയിച്ചിരിക്കുന്നത്.

മകന്‍ സിദ്ധാര്‍ത്ഥിനൊപ്പമാണ് മല്യ കോടതിയിലെത്തിയത്. അവസാന നാള്‍ കോടതി തന്നെ തീരുമാനമെടുക്കുമെന്നാണ് മല്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *