തിരുവനന്തപുരം: സ്റ്റാച്ചു ഡി.സി.സി ബുക്ക്‌സിന് മുന്നില്‍ എസ് ഹരീഷിന്റെ മീശ നോവല്‍ കത്തിച്ച നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. മതവിദ്വോഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന പ്രസാധകരുടെ പരാതിയിലാണ് കേസ്.

മീശ നോവല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ മാതൃഭൂമിക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി ഇന്ന് തീരുമാനിച്ചിരുന്നു. മീശയിലെ വിവാദ ഭാഗങ്ങളുടെ പരിഭാഷ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം പുസ്തകം നിരോധിക്കുന്നത് നല്ല സംസ്‌കാരമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി, ആക്ഷേപഹാസ്യങ്ങളും പുസ്തകങ്ങളില്‍ ആയിക്കൂടെയെന്നും കോടതി ചോദിച്ചു. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച, എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ ഡി.സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സ്ത്രീകളെയും ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നതാണ് നോവലെന്ന് ആരോപിച്ചാണ് ഹര്‍ജി. ഡല്‍ഹി മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *