ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി. ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ ഷൂട്ടൗട്ടില്‍ 31നാണ് അയര്‍ലന്‍ഡിന്റെ വിജയം.

ഷൂട്ടൗട്ടിലെ പരിചയക്കുറവാണ് ഇന്ത്യയ്ക്കു കനത്ത അടി നല്‍കിയത്. മികച്ച കളി പുറത്തെടുത്ത് അയര്‍ലന്‍ഡിനെ കുരുക്കി നിര്‍ത്തിയെങ്കിലും ഗോള്‍ സ്വന്തമാക്കാനാകാതെ മത്സരം ഷൂട്ടൗട്ടിലേക്ക് വഴിവെച്ചത് ഇന്ത്യയ്‌ക്കേറ്റ കനത്ത പ്രഹരം തന്നെയായിരുന്നു.

ലോകകപ്പ് ചരിത്രത്തില്‍ 40 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്. പ്ലേ ഓഫില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ പ്രവേശം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *