വരും ദിവസങ്ങളിൽ കേരളത്തിൽ മഴയുടെ ശക്തി കുറയും. മഴ പെയ്യുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയില്ലെന്നാണ് പ്രവചനം. തീരദേശ മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ മറ്റു ജില്ലകളെ അപേക്ഷിച്ചു വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.
ശക്തമായ കാറ്റും മിന്നലും മഴയ്‌ക്കൊപ്പം പ്രവചിക്കുന്നു. മണിക്കൂറിൽ 50– 60 കിലോമീറ്റർ വേഗമുള്ള കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രത പുലർത്തണം. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ 8 മരണമുണ്ടായി. 4 പേരെ കാണാതായി.
വൈകിയോടി ട്രെയിനുകൾ
∙ മംഗളൂരു– തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂർ 36 മിനിറ്റ് വൈകിയോടുന്നു
∙ കൊല്ലം– എറണാകുളം മെമു ഒരു മണിക്കൂർ വൈകിയോടുന്നു.
∙ ഖൊരക്പുർ– തിരുവനന്തപുരം രപ്തിസാഗർ അഞ്ചു മണിക്കൂർ വൈകിയോടുന്നു
∙ ബെംഗളൂരു– തിരുവനന്തപുരം സ്പെഷൽ ഒന്നേമുക്കാൽ മണിക്കൂർ വൈകുന്നു
∙ തിരുവനന്തപുരം– മുംബൈ സിഎസ്ടി എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകിയോടുന്നു

