വീട്ടിലൊരു വാഷിംഗ് മെഷീൻ പദ്ധതിയുമായി മൈജി ഫ്യൂച്ചർ

കോഴിക്കോട് : മഴക്കാലത്ത് വസ്ത്രങ്ങൾ അലക്കി ഉണങ്ങാനുള്ള ബുദ്ധിമുട്ടുകൾ ഇരട്ടിയാവുന്ന സാഹചര്യത്തിൽ പരിഹാരവുമായി മൈജിയുടെ വീട്ടിലൊരു വാഷിംഗ് മെഷീൻ പദ്ധതി. കേരളത്തിൽ പകുതിയിലധികം വീടുകളിലും വാഷിംഗ് മെഷീൻ ഇല്ലെന്ന വസ്തുതയെ മുൻനിർത്തി വസ്ത്രങ്ങൾ അലക്കി ഉണക്കുന്നതിനായി വലിയൊരു സമയം ചിലവഴിക്കുന്നതിൽ മാറ്റംവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൈജി ‘വീട്ടിലൊരു വാഷിംഗ് മെഷീൻ’ പദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മികച്ച വിലക്കുറവിലും, ലളിതമായ ഇഎംഐ വ്യവസ്ഥകളിലും ലോകോത്തര ബ്രാൻഡുകളായ സാംസങ്, എൽജി, ഗോദ്റേജ്, വേൾപൂൾ, ഐഎഫ്ബി, ബോഷ്, ടിസിഎൽ, ഇമ്പക്സ് തുടങ്ങിയവയുടെ സെമി ഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്, ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് തുടങ്ങിയ മോഡലുകളുടെ വിപുലമായ കളക്ഷൻ ഒരുക്കിയിരിക്കുന്നു. ഇതിന് പുറമെ മികച്ച എക്‌സ്‌ചേഞ്ച് റെയ്റ്റിൽ പഴയ വാഷിംഗ് മെഷീൻ മാറ്റി പുതിയ ടെക്‌നോളജികളുള്ള കാര്യക്ഷമമായ വാഷിംഗ് മെഷീനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാവും. കൂടാതെ ഉപഭോക്താക്കളുടെ സംശയങ്ങൾ പരിഹരിക്കുവാനും നൂതന ടെക്നോളജികൾ പരിചയപ്പെടുത്തുവാനും എക്സ്പേർട്ടുകളുടെ സേവനം മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ലഭ്യമാണ്.

ഫിനാൻസ് പർച്ചേസുകൾ ഏറ്റവും സുഗമമാക്കുവാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്ട്‌നേഴ്‌സുമായി സഹകരിക്കുന്ന ബ്രാൻഡാണ് മൈജി. ബജാജ് ഫിൻസേർവ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ടീവിഎസ് ക്രെഡിറ്റ്, ഫെഡറൽ ബാങ്ക്, പൈൻ ലാബ്‌സ് , പേടിഎം എന്നിങ്ങനെ ഒട്ടനവധി ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം മൈജിക്കുണ്ട്. സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീനുകൾ കസ്റ്റമേഴ്സിന് ഏറ്റവും കുറഞ്ഞ 6499 രൂപയിൽ സ്വന്തമാക്കാം. 130 ലധികം ഷോറൂമുകളുമായി ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാൻ മൈജിക്ക് കഴിയുന്നു. ഇതാണ് മൈജിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

വീട്ടിലൊരു വാഷിംഗ് മെഷീൻ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനായി ഇപ്പോൾതന്നെ തൊട്ടടുത്ത മൈജി ഫ്യൂച്ചർ ഷോറൂം സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.

Leave a Reply

Your email address will not be published. Required fields are marked *