കല്യാണിക്കും നസ്‌ലെനുമൊപ്പം ദുൽഖറിന്റെ ബ്രഹ്മാണ്ട ഐറ്റം; ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നടൻ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം. വേഫെറർ ഫിലിംസിന്റെ ഏഴാമത് ചിത്രമാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര.’

ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ രചനയും സംവിധാനം നിർവ്വഹിക്കുന്നത്.”ലോക” എന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിതെന്നാണ് സൂചന. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. പോരാളിയുടെ വേഷത്തിൽ

നിമിഷ് രവി ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിങ് ചമൻ ചാക്കോ എന്നിവർ കൈകാര്യം ചെയ്യുന്നു. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *