നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാർഥി മരിച്ചു; രണ്ടു പേർക്ക് പരുക്ക്; പോസ്റ്റുമോർട്ടം ഇന്ന്

മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർഥി ജിത്തു(15)വാണ് മരിച്ചത്. ഷാനു, യദു എന്നിവർ‌ക്ക് പരുക്കേറ്റു. വഴിക്കടവ് വെള്ളക്കട്ടയിലാണ് സംഭവം. ഫുട്ബോൾ കളിക്കുശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് അപകടം. ജിത്തുവിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നിലമ്പൂർ ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റുമോർട്ടം. ഷോക്കേറ്റ മറ്റ് രണ്ട് കുട്ടികൾ ആശുപത്രിയിൽ തുടരുകയാണ്. സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് വെള്ളക്കെട്ട സ്വദേശി ജിത്തു മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപതിയിലാനുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

സംഭവത്തിൽ യുഡിഎഫ് പ്രതിഷേധം ഇന്നും തുടർന്നേക്കും. സർക്കാരിന്റെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വൈദ്യുതി കെണികൾക്ക് കെഎസ്‌ഇബി മൗനാനുവാദം നൽകിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *