മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാന്‍മസാല നല്‍കിയില്ലെന്നാരോപിച്ച് ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. വെള്ളിയാഴ്ച മഥുരയിലെ സപോഹയിലായിരുന്നു സംഭവം. മുപ്പത്തിരണ്ടുകാരനായ പര്‍ദേസിയാണ് ആക്രമണത്തിനു ഇരയായത്.

പര്‍ദേസി കടയില്‍ നിന്നും പാന്‍മസാല വാങ്ങി വരുന്നവഴി അവ നല്‍കാന്‍ രാജു, രാഹുല്‍ ഠാക്കൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പര്‍ദേസി ഇതിനു വഴങ്ങിയില്ല. ഇതോടെ രാജുവും രാഹുലും ചേര്‍ന്ന് പര്‍ദേസിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് ശതമാനം പൊള്ളലേറ്റ പര്‍ദേസി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *