സാന്റിയാഗോ: ചിലിയില്‍ ഇനി പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിച്ചാല്‍ പിടിവീഴും. പ്ലാസ്റ്റിക് സഞ്ചികള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് രാജ്യവ്യാപകമായി നിരോധിച്ചുകൊണ്ടുള്ള നിയമം ചിലി കോണ്‍ഗ്രസ് അംഗീകരിച്ചു.

പാസ്റ്റിക് സഞ്ചികള്‍ പൂര്‍ണമായും നിരോധിക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാണ് ചിലി. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന് ചെറുകിട വ്യാപാരികള്‍ക്ക് രണ്ടു വര്‍ഷത്തെ സമയം നല്‍കിയിട്ടുണ്ട്. വന്‍കിട വ്യാപരികള്‍ക്ക് ആറ് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

നിയമം ലംഘിച്ചാല്‍ വ്യാപാരികളില്‍ നിന്ന് 370 ഡോളര്‍ വരെ പിഴ ഇടാക്കും. ജലസ്രോതസുകളിലെ മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് ചിലിയിലെ പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *