കോഴിക്കോട്: മൂന്ന് ദിവസത്തെ ഇടിവിനൊടുവിൽ ഇന്ന് സ്വർണവില വർധിച്ചു. പവന് 600 രൂപ വർധിച്ച് 72,160 രൂപയായി. ഇന്നലെ 71,560 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 75 രൂപ വർധിച്ച് 9020 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ 1480 രൂപയുടെ കുറവുണ്ടായിരുന്നു. ശനിയാഴ്ച 1200 രൂപയും തിങ്കളാഴ്ച 200 രൂപയും ചൊവ്വാഴ്ച 80 രൂപയുമാണ് കുറഞ്ഞത്.
ഈ മാസമാദ്യം 71,360 രൂപയായിരുന്നു പവൻ വില. തുടർന്ന് ജൂൺ അഞ്ചിന് മാസത്തെ ഉയർന്ന വിലയായ 73,040ലെത്തിയിരുന്നു.
ജൂൺ മാസത്തിലെ സ്വർണവില
| തിയതി | വില |
| ജൂൺ 1 | 71,360 |
| ജൂൺ 2 | 72,480 |
| ജൂൺ 3 | 72,640 |
| ജൂൺ 4 | 72,720 |
| ജൂൺ 5 | 73,040 |
| ജൂൺ 6 | 73,040 |
| ജൂൺ 7 | 71,840 |
| ജൂൺ 8 | 71,840 |
| ജൂൺ 9 | 71,640 |
| ജൂൺ 10 | 71,560 |
| ജൂൺ 11 | 72,160 |

