
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 1280 രൂപ വര്‍ധിച്ച് 92,800 രൂപയായി. ഗ്രാമിന് 11,600 രൂപയിലാണ് വ്യാപാരം. ഇന്നലെ രാവിലെ സ്വര്‍ണവില ഉയര്‍ന്നുവെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ഇടിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തെ ഏറ്റവും മികച്ച നിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ഡോളറിന്‍റെ വിലയിലുണ്ടായ താല്‍കാലിക ക്ഷീണമാണ് സ്വര്‍ണത്തിനും വെള്ളിക്കും അനുകൂലമായത്.
വെള്ളിയുടെ വിലയിലും വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍. MCX വെള്ളിയുടെ വില കിലോയ്ക്ക് 6,292 രൂപ വര്‍ധിച്ച് 1,52,135 ലെത്തി. നേരത്തെ വ്യാപാരം നിര്‍ത്തുമ്പോള്‍ കിലോയ്ക്ക് 1,45,843 രൂപയായിരുന്നു വില. ബ്ലാക് ഫ്രൈഡേയും വിലയെ സ്വാധീനിച്ചുവെന്നാണ് കണക്കുകൂട്ടല്‍.
കുത്തനയിടിവുണ്ടായ ശേഷമാണ് ഈ ആഴ്ചയില്‍ സ്വര്‍ണം തിരിച്ച ുകയറുന്നത്. 2025 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലെത്തിയ സ്വര്‍ണവില പിന്നീട് തിരികെ കയറാന്‍ തുടങ്ങുകയായിരുന്നു.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കിലെ മാറ്റവും ഡിസംബറിലെ പണനയത്തിലെ തീരുമാനവും സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടമുണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍.
Also Read | രാഷ്ട്രപതി ദ്രൗപതി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ
ഡോളറിന്‍റെ ഇടിവ് ഇനിയും തുടര്‍ന്നാല്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയേക്കുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ വിലയില്‍ കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കാമെന്നതാണ് രാജ്യാന്തര തലത്തില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്. അതേസമയം, കഴിഞ്ഞ മൂന്ന് മാസമായി ഡോളര്‍ ശക്തമായ നിലയില്‍ തന്നെയാണ് തുടരുന്നത്.











സ്വര്‍ണവില തിരിച്ചു കയറുന്നു; പവന് 1280 രൂപ വര്‍ധിച്ച് 92,800
ഭാര്യമാര്‍ എന്നും തമ്മിലടി; കൊന്ന് കുഴിച്ചിട്ട് സഹോദരങ്ങള്‍
രാഷ്ട്രപതി ദ്രൗപതി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേർട്ട്
പാകിസ്ഥാൻ പരിപാടികൾ ഇന്ത്യയിൽ വേണ്ട; നെറ്റ്ഫ്ലിക്സിനോട് കേന്ദ്രസർക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.