കല്‍പ്പറ്റ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഖാദി ഓണം ബക്രീദ് മേള സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.ടി. ബാബു ആദ്യ വില്‍പ്പന നടത്തി.

ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് എഡിറ്റര്‍ എന്‍. സതീഷ് കുമാര്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ സി.കെ. അനില്‍കുമാര്‍, പ്രോജക്ട് ഓഫീസര്‍ കെ.പി. ദിനേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 24 വരെയുള്ള മേളയില്‍ 30 ശതമാനം വിലക്കുറവും നിരവധി ആനുകൂല്യങ്ങളും സമ്മാനപദ്ധതികളുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയിലും ഖാദി ഉത്പന്നങ്ങള്‍ ലഭിക്കും. ഒന്നാം സമ്മാനം മാരുതി വാഗണ്‍ ആര്‍ കാര്‍, രണ്ടാം സമ്മാനം അഞ്ച് പവന്‍ സ്വര്‍ണ നാണയം, മൂന്നാം സമ്മാനം ഒരു പവന്‍ വീതം രണ്ടു പേര്‍ക്ക്. ഓരോ ആഴ്ചയിലും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍, ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *