ആംസ്റ്റല്‍വീല്‍: നെതര്‍ലാന്റിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി നേപ്പാള്‍ ക്രിക്കറ്റ് ടീം. ഏകദിന ക്രിക്കറ്റില്‍ അവരുടെ രണ്ടാം മത്സരത്തില്‍ തന്നെ വിജയം നേടിയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ ടീം ഇടം നേടിയത്.

രണ്ട് ഏകദിന പരമ്പരയില്‍ രണ്ടാം മത്സരത്തില്‍ ആണ് നേപ്പാള്‍ ആദ്യ വിജയം നേടിയത്. ആദ്യ ദിന മത്സരത്തില്‍ നേപ്പാള്‍ പരാജയപ്പെടുകയായിരുന്നു. ആംസ്റ്റര്‍വീലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.5 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്‌സ് അവസാന ഓവറിന്റെ അവസാന പന്തിലാണ് പരാജയപ്പെട്ടത്. 61 റണ്‍സ് നേടിയ സോംപാല്‍ കാമിയാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍.

Leave a Reply

Your email address will not be published. Required fields are marked *