മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. ഡല്‍ഹിയില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച വൈകീട്ട് 6.35ന് തിരുവനന്തപുരത്തെത്തും. അന്നേ ദിവസം രാത്രി രാജ്ഭവനില്‍ തങ്ങി പിന്നീടുളള മൂന്ന് ദിവസങ്ങളില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരുമായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.

തിങ്കളാഴ്ച രാവിലെ 11ന് സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് പരിസമാപ്തി കുറിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് കൊച്ചിയിലേക്ക് പോകും. എറണാകുളത്തെ ഗവ.ഗസ്റ്റ് ഹൗസിലാണ് താമസം. തിങ്കളാഴ്ച രാവിലെ ഒമ്ബതിന് ബോള്‍ഗാട്ടി പാലസില്‍ ഹൈകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രഭാതഭക്ഷണത്തില്‍ പങ്കെടുക്കും. ഹെലികോപ്ടറില്‍ തൃശൂരിലേക്ക്‌പോകുന്ന രാഷ്ട്രപതി 11ന് സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

തിരിച്ച് ഡല്‍ഹിക്കു മടങ്ങുന്നതിനു മുമ്ബ് ഗുരുവായൂര്‍ ക്ഷേത്രവും രാഷ്ട്രപതി സന്ദര്‍ശിക്കും. ഉച്ചക്ക് 12.45 മുതല്‍ ഒന്നുവരെ ഗുരുവായൂരിലുണ്ടാകും. ക്ഷേത്രദര്‍ശനത്തിനു ശേഷം കൊച്ചിയില്‍ തിരിച്ചെത്തി 2.20ന് ഡല്‍ഹിക്ക് മടങ്ങും. രാഷ്ട്രപതിയുടെ വരവിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *