തിരുവനന്തപുരം∙ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു കാസർകോട്, വയനാട്, തൃശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
കാസർകോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ടും തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

