കൊച്ചി: ‘വിമുക്തി’ മണ്‍സൂണ്‍ മാരത്തണ്‍ ആഗസ്റ്റ് പന്ത്രണ്ടിന് കൊച്ചിയില്‍ നടക്കും. സംസ്ഥാന എക്‌സൈസ് വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് ലഹരി വര്‍ജ്ജന പദ്ധതിയായ ‘വിമുക്തി’യുടെ ഭാഗമായി മണ്‍സൂണ്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിമുക്തി മാരത്തണിന്റെ വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.

ആറു വിഭാഗങ്ങളിലായാണു മാരത്തണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ് ജെന്റേഴ്‌സിനും പ്രത്യേക മത്സരമുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും രാവിലെ അഞ്ച് മണിയോടെ ആരംഭിക്കുന്ന മാരത്തണ്‍ വില്ലിംഗ്ടണ്‍ ഐലെന്റിലൂടെ മഹാരാജാസ് ഗ്രൗണ്ടില്‍ തന്നെ തിരിച്ചെത്തും.

Leave a Reply

Your email address will not be published. Required fields are marked *