ആലുവ–എറണാകുളം യാത്രക്കാർ ശ്രദ്ധിക്കുക; നവംബർ 2 മുതൽ റോഡ് അടയ്ക്കും

കൊച്ചി: നോര്‍ത്ത് പറവൂര്‍ മേഖലയിലൂടെ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. വഴിക്കുളങ്ങര-ആനച്ചാല്‍ റോഡില്‍ ടാറിങ് ജോലികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 2 തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നവംബര്‍ 2, 3, 4 തീയതികളിലാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ റോഡിലൂടെയുള്ള പതിവ് യാത്രയ്ക്ക് പകരം അധികൃതര്‍ നിര്‍ദേശിച്ച ബദല്‍ വഴികള്‍ ഉപയോഗിക്കണം.

ഇതോടെ ആലുവ, മാഞ്ഞാലി, വരാപ്പുഴ, എറണാകുളം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് യാത്രാമാര്‍ഗത്തില്‍ മാറ്റമുണ്ടാകും. പ്രത്യേകിച്ച് ജോലിക്കായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും ദിവസേന ഈ റോഡ് ഉപയോഗിക്കുന്നവര്‍ ഗതാഗത ക്രമീകരണം മുന്‍കൂട്ടി മനസിലാക്കണം.

ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നവര്‍ക്ക്

ആലുവ ഭാഗത്തുനിന്ന് വരാപ്പുഴ, എറണാകുളം മേഖലകളിലേക്ക് പോകുന്ന വാഹനങ്ങള്‍ ആനച്ചാല്‍ ജങ്ഷനില്‍ നിന്ന് വഴിമാറണം. ഇവിടെനിന്ന് ചേന്ദമംഗലം ജങ്ഷന്‍ വഴി യാത്ര തുടരാം. തുടര്‍ന്ന് മുനിസിപ്പല്‍ ജംങ്ഷന്‍, കെഎംകെ ജങ്ഷന്‍ എന്നിവയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് എത്താം. പതിവായി വഴിക്കുളങ്ങര-ആനച്ചാല്‍ റോഡ് ഉപയോഗിക്കുന്നവര്‍ ഈ ബദല്‍പാത പരിഗണിക്കണം. വഴിയില്‍ ഉണ്ടാകാനിടയുള്ള തിരക്ക് കൂടി കണക്കിലെടുത്ത് യാത്രയ്ക്ക് ആവശ്യമായ അധിക സമയം മാറ്റിവെക്കുന്നതും നല്ലതാണ്.

എറണാകുളത്തു നിന്ന് ആലുവയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക

എറണാകുളം ഭാഗത്തുനിന്ന് ആലുവ, മാഞ്ഞാലി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും പ്രത്യേക വഴിയാണ് നിര്‍ദേശിച്ചിരിക്കുന്നത്. വഴിക്കുളങ്ങര ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് പറവൂര്‍, പെരുവാരം, പുല്ലംകളം, ചേന്ദമംഗലം ജങ്ഷന്‍ വഴി യാത്ര തുടരാം.

മൂന്ന് ദിവസം യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നവംബര്‍ 2 മുതല്‍ 4 വരെ മൂന്ന് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. ഈ കാലയളവില്‍ പ്രദേശത്തെ റോഡ് ജോലികള്‍ നടക്കുന്നതിനാല്‍ പതിവ് യാത്രാമാര്‍ഗം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. അതിനാല്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് ബദല്‍പാതകള്‍ മനസിലാക്കുന്നത് സമയനഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് രാവിലെ, വൈകുന്നേരം തിരക്കേറിയ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നേരത്തെ പുറപ്പെടാന്‍ ശ്രദ്ധിക്കണം. സ്‌കൂള്‍, ഓഫീസ്, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി നിശ്ചിത സമയത്ത് എത്തേണ്ടവര്‍ യാത്രയ്ക്ക് കൂടുതല്‍ സമയം കണക്കാക്കുന്നത് ഉചിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *