കോഴിക്കോട് : ഹോട്ടലുകളില്‍ ബിയര്‍ നിര്‍മിക്കുന്നതിന് ലൈസന്‍സ് നല്‍കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി അറിയിച്ചു.

നിര്‍ദ്ദേശങ്ങള്‍ പലതുമുണ്ടാകും. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലന്നും അദ്ദേഹം വിശദീകരിച്ചു. മദ്യ മേഖലയില്‍ ഒരു നയം പ്രഖ്യാപിച്ചിട്ടുണ്ട്. ആ നയത്തിനനുസൃതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുപോരുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ സാഹിത്യകാരന്‍ എംടി വാസുദേവന്‍നായരുടെ വീട് മന്ത്രി സന്ദര്‍ശിച്ചു. എണ്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന എംടിക്ക് മന്ത്രി സര്‍ക്കാരിന്റെ പിറന്നാള്‍ ആശംസകളും നേര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *