ഗവ‍ർണറെ അപമാനിച്ചു; ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം; തീരുമാനിച്ച് ഉറപ്പിച്ച പെരുമാറ്റം; മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവന്റെ വാർത്താക്കുറിപ്പ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവന്റെ വാർത്താക്കുറിപ്പ്. ഗവ‍ർണറെ മന്ത്രി അപമാനിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയത് പ്രോട്ടോകോളിന്റെ ലംഘനമാണ്. ​ഗവർണറെയും അദ്ദേ​ഹത്തിന്റെ ഓഫീസിനെയും കടുത്ത രീതിയിൽ അപമാനാനിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പെരുമാറ്റം.​ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്ത് അധികാരമേറ്റ മന്ത്രിയുടെ ഭാ​ഗത്ത് നിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ഗവർണറെ അറിയിക്കാതെയാണ് പരിപാടിയുടെ ഇടയിൽ ഇറങ്ങിപോയത്. പ്രോട്ടോക്കോൾ പ്രകാരം​ഗവർണർ പോയതിന് ശേഷം മാത്രമേ വേ​​ദിയിലോ സദസിലോ ഉള്ളവർ പോകാൻ പാടുള്ളൂ. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ കീഴ്വഴക്കമാണ്

എഴുതി തയ്യാറാക്കിയ പ്രസം​ഗവുമായാണ് മന്ത്രി എത്തിയത്. അതിനാൽ മന്ത്രിയുടെ പെരുമാറ്റം തീരുമാനിച്ച് ഉറപ്പിച്ചതാണ്. ഭാര​​താംബയെ അറിയില്ലെന്ന് പറഞ്ഞത് സ്കൗട്ട് ആന്റ് ​ഗൈഡ്സ് കുട്ടികളുടെ മുമ്പാകെയാണ്. ഇത് തെറ്റായ മാതൃകയാണ് സൃഷ്ടിച്ചത്. ഇന്നത്തെ സംഭവ വികാസങ്ങളെ വളരെ ആശങ്കയോടെയും ​ഗൗരവത്തോടെയുമാണ് കാണുന്നെന്നും രാജ്ഭവൻ വ്യക്തമാക്കി.

ഇന്ന് രാവിലെ രാജ്ഭവനിൽ നടന്ന പരിപാടിക്കിടെ വി. ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതും ​ഗവർണർ രാജേന്ദ്ര അർലേക്കർ പുഷ്പാർച്ചന നടത്തിയതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. നിലമ്പൂരിൽ ഇലെക്ഷൻറെ പശ്ചാത്തലത്തിൽ തീവ്രനിലപാടുകാരുടെ വോട്ടു ഉറപ്പാക്കാനാണ് മന്ത്രിയുടെ നീക്കമെന്നാണ് രാഷ്ട്രീയ ആരോപണം ഉയർന്നത്

Leave a Reply

Your email address will not be published. Required fields are marked *