കബളിപ്പിച്ച് കാമുകനെ കാണാന്‍ പോയി; ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്

പ്രതീകാത്മക ചിത്രം

ഭാര്യയെ കാമുകനൊപ്പം കണ്ടതിന്‍റെ ദേഷ്യത്തില്‍ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. മുക്ക് മുറിഞ്ഞ   ഇരുപത്തഞ്ചുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതി തന്‍റെ ഗ്രാമത്തില്‍ താമസിക്കുന്ന കാമുകനെ കാണാന്‍ പോയപ്പോഴാണ് സംഭവം. ഭാര്യയെ പിന്തുടർന്ന ഭർത്താവ് രാം ഖിലാവാൻ കാമുകന്‍റെ വീട്ടിലെത്തി. ഇരുവരെയും ഒരുമിച്ച് കണ്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടയിലാണ് ദേഷ്യം വന്ന രാം ഖിലാവാൻ ഭാര്യയുടെ മൂക്ക് കടിച്ചെടുത്തത്.

യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കുടുംബാംഗങ്ങളുമാണ് പൊലീസിനെ വിവരം അറിയിച്ചത്. ഹരിയവാന്‍ പൊലീസ് സ്ഥലത്തെത്തി  ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *