നാലര വയസുകാരിയെ പുലി പിടിച്ചു; മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ദാരുണ സംഭവം, കുട്ടിയ്ക്കായി തിരച്ചിൽ

വാൽപ്പാറ: നാലര വയസുള്ള പെൺകുട്ടിയെ പുലി പിടിച്ചു കൊണ്ടുപോയി. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാൽപ്പാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. തൊട്ടടുത്ത തേയിലത്തോട്ടത്തിൽനിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

റ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. ഇതോടെ തോട്ടത്തിൽ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണ് ജാർഖണ്ഡിൽനിന്നും വാൽപ്പാറയിൽ ജോലിക്കെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *