കല്‍ക്കത്ത: കല്‍ക്കത്തയിലെ തിയറ്ററില്‍ തീപിടുത്തം. ആളപായമില്ലെന്ന് റിപ്പോര്‍ട്ട്. റാഷ് ബിഹാരി അവന്യൂവിലുള്ള തിയറ്ററിനാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഒരു മദ്യവില്‍പ്പനശാലയും രണ്ട് ഭക്ഷണശാലയും തിയറ്റര്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്നു. കെട്ടിടം ഉടമയായ അര്‍ജിത്ത് ദത്തയുടെ ഓഫിസും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

തിയറ്ററില്‍ രാത്രി 10.30 ന് ഹിന്ദി ചിത്രം ഫാനി ഖാന്‍ പ്രദര്‍ശിപ്പിക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച ആയതിനാല്‍ തിരക്ക് കൂടുതലായിരുന്നെങ്കിലും ആളപായം ഒന്നും തന്നെ ഉണ്ടായില്ല. വിശദമായ അന്വേഷണം വേണമെന്ന് സംഭവസ്ഥലത്തെത്തിയ സേയര്‍ സോവന്‍ ചാറ്റര്‍ജി ആവശ്യപ്പെട്ടു. പോലീസ് കമ്മീഷണറായ രാജിവ് കുമാറും സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *