നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ;യുഡിഎഫ് വോട്ടിൽ വിള്ളൽ വീഴ്ത്തി അൻവർ; വഴിക്കടവിലും മൂത്തേടത്തും പ്രതീക്ഷിച്ച ലീഡില്ല

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ 5348 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. എട്ടാം റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 23188 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 28344 വോട്ടും അൻവറിന് 8961 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 3317 വോട്ടും ലഭിച്ചു.

മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. വഴിക്കടവിൽ പ്രതീക്ഷിച്ച വോട്ടിൽ ചെറിയ കുറവുണ്ടായി. അവിടെ യുഡിഎഫ് വോട്ടുകൾ അൻവർ പിടിച്ചു. മൂത്തേടത്തും യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചു. എടക്കര പഞ്ചായത്തിലും യുഡിഎഫിനാണ് ലീഡ്.

പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെല്ലാം ആയിരം വോട്ടുകൾക്കു മുകളിലാണു ലീഡ് പ്രതീക്ഷിക്കുന്നത്. നിലമ്പൂർ നഗരസഭയിൽ കുറഞ്ഞത് ആയിരം വോട്ടിന്റെ ലീഡാണ് യുഡിഎഫ് അവകാശപ്പെടുന്നത്. നഗരസഭയ്‌ക്കെതിരെ നിലനിൽക്കുന്ന പ്രതിഷേധവും കൂടെ അനുകൂലമായി വന്നാൽ ഇതു രണ്ടായിരം വരെ ലീഡിലേക്കു നയിക്കുമെന്ന പ്രതീക്ഷയിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *