
മലപ്പുറം മഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ 35 പേർക്ക് മഞ്ഞപ്പിത്തം.
മഞ്ചേരിയിലെ ബെപാസ്സ് റോഡിൽ ഉള്ള ഹോട്ടൽ ഫർസയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ.
കഴിഞ്ഞ മാസം 15 മുതൽ ഈ മാസം 15 വരെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗം ബാധിച്ചവരിൽ 17 പേർ ഹോട്ടൽ ജീവനക്കാരാണ്, 18 പേർ ഭക്ഷണം കഴിക്കാൻ എത്തിയവരും.കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .
തിരക്കേറിയ ഹോട്ടലായതിനാൽ ആശങ്ക വലുതാണ് . ഹോട്ടലിലെ വെള്ളം ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചു. ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു.ഹോട്ടലിലെ ശുചിത്വ, സാനിറ്റേഷൻ സംവിധാനങ്ങൾ അതീവ മോശം നിലയിലായിരുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് . മഞ്ചേരിയിൽ ഈ ദിവസങ്ങളിൽ ഹോട്ടൽ ഫർസയിൽ നിന്ന് ഭക്ഷണം കഴിച്ചവർ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ കേന്ദ്രത്തിൽ പരിശോധന തേടേണ്ടതാണ്
