ആറളം (കണ്ണൂർ): ആറളം ഫാമിൽ മിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന രാജീവനാണ് മരിച്ചത്.
ഒന്നാം ബ്ലോക്കിൽ കള്ള് ചെത്തുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

