സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ഏഴുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പാലക്കാട്, പത്തനംതിട്ട, വയനാട്,ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. പാലക്കാട് സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മാത്രമാണ് അവധി. മറ്റിടങ്ങളില്‍ പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ ബാധകമാണ്. നിലമ്പൂര്‍, ചേര്‍ത്തല, കുട്ടനാട്, കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലും നാളെ അവധിയാണ്.
2025-06-27

