
കൊല്ലം പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്ന പേരിൽ തട്ടുകട ജീവനക്കാരനെ മർദിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊള്ളി നിയാസെന്ന് അറിയപ്പെടുന്ന നിയാസാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്
പെരുമ്പുഴ ആലുമൂടുള്ള ടീ മേറ്റ് തട്ടുകടയ്ക്ക് നേരേയാണ് രണ്ടാഴ്ച മുൻപ് ആക്രമണം ഉണ്ടായത്. കടയിലെത്തിയ രണ്ടംഗ സംഘം ചായക്കൊപ്പം പരിപ്പ് വട വാങ്ങി, തുടർന്ന് വടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തർക്കിച്ചു. തർക്കത്തിനൊടുവിൽ കടയിലെ ജീവനക്കാരനായ മോഹനനെ അക്രമിച്ചു. കടയിലുയുണ്ടായിരുന്ന പരിപ്പ് വടയും മറ്റ് സാധനങ്ങളും റോഡിലേക്ക് വാരിയെറിയുകയും ചെയ്തു. കൊള്ളി നിയാസിന്റെ കുത്തേറ്റ് കടയുടമയുടെ കൈക്ക് പരിക്കേറ്റു.
ഒളിവിൽ കഴിയവേയാണ് കേസിലെ മുഖ്യപ്രതി കൊള്ളി നിയാസിനെ കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. അന്നേദിവസം കൊട്ടിയത്ത് വീടുകയറി ആക്രമണം നടത്തിയ കേസിലും നിയാസ് പ്രതിയാണ്.
Also Read | പാലക്കാട് കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടുപേർ മരിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്











സ്വര്‍ണവില തിരിച്ചു കയറുന്നു; പവന് 1280 രൂപ വര്‍ധിച്ച് 92,800
ഭാര്യമാര്‍ എന്നും തമ്മിലടി; കൊന്ന് കുഴിച്ചിട്ട് സഹോദരങ്ങള്‍
രാഷ്ട്രപതി ദ്രൗപതി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേർട്ട്
പാകിസ്ഥാൻ പരിപാടികൾ ഇന്ത്യയിൽ വേണ്ട; നെറ്റ്ഫ്ലിക്സിനോട് കേന്ദ്രസർക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.