കുക്കറുണ്ടെങ്കില്‍ മന്തിയുണ്ടാക്കാന്‍ ഇനി വെറും മിനുട്ടുകള്‍ മാത്രം മതി

കുക്കറുണ്ടെങ്കില്‍ മന്തിയുണ്ടാക്കാന്‍ ഇനി വെറും മിനുട്ടുകള്‍ മാത്രം മതി. റസ്റ്റോറന്റുകളില്‍ കിട്ടുന്ന അതേ രുചിയില്‍ മന്തി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

ബസ്മതി അരി – ഒരു കിലോ
വെള്ളം – പാകത്തിന്
ഉണക്ക നാരങ്ങ – ഒന്ന്
കറുവാപ്പട്ട – ഒന്ന്
ഗ്രാമ്പൂ – മൂന്ന്
ഏലയ്ക്ക – മൂന്ന്
ബേലീഫ് – ഒന്ന്
ചിക്കൻ – ഒരു കിലോ
കാപ്സിക്കം – ഒന്ന്, ചെറിയ ‌ചതുരക്കഷണങ്ങളാക്കിയത്
കറുവാപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ – മൂന്ന്
ഏലയ്ക്ക – മൂന്ന്
ഫൂഡ് കളർ – അര ചെറിയ സ്പൂൺ
നാരങ്ങനീര് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മാഗി ചിക്കൻ ക്യൂബ് – രണ്ട്
പുതിനയില – നാല്
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ
ടുമാറ്റോ സോസ് – ഒരു വലിയ സ്പൂൺ
വെള്ളം – അരക്കപ്പ്
കുരുമുളക് – ഒരു വലിയ സ്പൂൺ
ഫൂ‍ഡ് കളർ(ചുവപ്പ്, മഞ്ഞ) – അൽപം, വെള്ളത്തിൽ കലക്കിയത്
പച്ചമുളക് – നാല്, മുഴുവനോടെ

തയ്യാറാക്കുന്ന വിധം

ബസ്മതി അരി കഴുകി ഊറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവ ചേർത്തു വെള്ളം തിളപ്പിക്കുക. ഇതിലേക്ക് അരി ചേർത്തു പകുതി വേവിൽ വേവിച്ചൂറ്റി വയ്ക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിൽ അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പക്കണം. പ്രഷർ കുക്കറിൽ ചിക്കൻ മിശ്രിതം നിരത്തുക. മുകളിൽ വേവിച്ച അരി നിരത്തണം. ആറാമത്തെ ചേരുവ മുകളിൽ വിതറി കുക്കർ അടച്ച് ഒരു വിസിൽ വരും വരെ വേവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *