കൊളറാഡോ: ആലിപ്പഴം ദേഹത്തുവീണ് പതിനാല് പേര്‍ക്ക് പരിക്ക്. പടിഞ്ഞാറെ അമേരിക്കയിലെ കൊളറാഡോയിലെ ചീയേന്‍ മൗണ്ടന്‍ മൃഗശാലയിലാണ് ആലിപ്പഴം വീണത്. സംഭവത്തില്‍ മൃഗശാലയിലെ രണ്ട് മൃഗങ്ങള്‍ ചത്തതായി മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

പരിക്കേറ്റവരെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം മൃഗശാല സന്ദര്‍ശിക്കുന്നതിനായി എത്തിയ 3,400ത്തോളം ആളുകളെ അടുത്തുള്ള ഹൈസ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സംഭവത്തില്‍ 400ഓളം വാഹനങ്ങള്‍ തകര്‍ന്നു.

ആലിപ്പഴം വീഴ്ച്ചയ്‌ക്കൊപ്പം കനത്ത മഴയിലും മണ്ണിനടിച്ചലിലും മാനിറ്റോ സ്പ്രിങ്‌സിന്റെ പടിഞ്ഞാറന്‍ യുഎസ് ഹൈവേ 24 അടച്ചു പൂട്ടിയതായി കൊളറാഡോ സ്പ്രിങ്ങ്‌സ് ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *