ദുസഹമായി ജനജീവിതം ;  വെളിച്ചെണ്ണ ലിറ്ററിന്റെ വില 600 രൂപയിലേക്കോ  ? 100ൽ നിന്ന് 140 രൂപയിലേക്ക് ‘പറന്ന്’ ബിരിയാണി അരി

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടിയതിനെ തുടർന്ന് ദുസഹമായി ജനജീവിതം. അരി, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവക്കെല്ലാം വില വർദ്ധിച്ചിട്ടുണ്ട്. വിലക്കയറ്റം കാറ്ററിംഗ് ഉൾപ്പടെ ഭക്ഷ്യമേഖലയിലും പ്രതിസന്ധിക്കിടയാക്കി. മാസങ്ങൾക്ക് മുമ്പ് ഓർഡർ എടുത്ത സാധനങ്ങൾ നൽകാറാകുമ്പോൾ പുതിയ വില ഈടാക്കാനാകുന്നില്ലെന്ന് കാറ്ററിംഗ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. അഞ്ച് വർഷത്തിനിടെ പല തവണ വില വർദ്ധിച്ചു.

തിളയ്ക്കുന്ന വെളിച്ചെണ്ണ വില താമസിയാതെ ലിറ്ററിന് 600 രൂപയിൽ എത്തിയേക്കുമെന്നാണ് സൂചന. നിലവിൽ 420 രൂപയാണ്. 2020ൽ 120 രൂപയായിരുന്നു. ഒരു മാസത്തിനിടെ ബിരിയാണി അരി വില 100ൽ നിന്ന് 140 രൂപയായി. സാധാരണ ഒരു രൂപയുടെ വർദ്ധനയാണുണ്ടാകുക. സൺ ഫ്ളവർ ഓയിലിന് ഉൾപ്പെടെ വില വർദ്ധിച്ചു. മിക്ക സാധനങ്ങൾക്കും 50 ശതമാനം വരെയാണ് വർദ്ധന. ചെറുപയർ വില ഏതാണ്ട് ഇരട്ടിയായി. ഏലത്തിന് നൂറ് ശതമാനം വർദ്ധിച്ചു. ഇതര സംസ്ഥാനങ്ങളിൽ അരിയും പലവ്യഞ്ജനവും ഉൾപ്പെടെയുള്ളവ പൂഴ്ത്തിവച്ച് കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്ന കരിഞ്ചന്തക്കാരും സജീവമാണെന്നും സർക്കാർ ഇടപടെലില്ലാത്തതാണ് അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.

സെക്രട്ടേറിയറ്റ് മാർച്ച് എട്ടിന്

കോഴിക്കോട്: പലവ്യഞ്ജനം, പച്ചക്കറി, തേങ്ങ, വെളിച്ചെണ്ണ, മത്സ്യം, മാംസം എന്നിവയുടെ വില കുത്തനെ കൂടുന്നതിൽ പ്രതിഷേധിച്ച് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ എട്ടിന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സെക്രട്ടേറിയറ്റിനു മുന്നിൽ രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നിശ്ചിത തുകയ്ക്ക് കച്ചവടം ഉറപ്പിച്ചാണ് ഓര്‍ഡര്‍ എടുക്കുന്നത്. എന്നാല്‍ ദിവസവും സാധനങ്ങള്‍ക്ക് വില ഉയരുന്നതിനാല്‍ പറഞ്ഞതിനാല്‍ കൂടുതല്‍ പണം ചെലവാകുന്നു. ഇതോടെ ഭീമമായ നഷ്ടമുണ്ടാകുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *