ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകും; ശിക്ഷായിളവ് ശിപാർശ ഗവർണർ അംഗീകരിച്ചു

ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയാകും. ഷെറിനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ ഷെറിനെ മോചിപ്പിക്കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്താണ് മോചനത്തിന് അംഗീകാരം നല്‍കിയതെന്നാണ് രാജ്ഭവന്റെ വിശദീകരണം.

മോചന ഉത്തരവ് പുറത്തിറങ്ങുന്നതോടെ ഷെറിന് ജയില്‍ മോചിതയാകാന്‍ സാധിക്കും. കണ്ണൂര്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ശിക്ഷാ ഇളവ് നല്‍കാനുള്ള ശിപാര്‍ശ വന്നതിന് ശേഷവും മറ്റൊരു തടവുകാരിയുമായുണ്ടായ സംഘര്‍ഷത്തില്‍ ഷെറിനെതിരെ നടപടികള്‍ ഉണ്ടായിരുന്നു.

2009ലാണ് ഭര്‍തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍ കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *