ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു മരിച്ച നിലയിൽ

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെയും മനുവിന്റെയും മകൾ നേഹ (22) ആണ് മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ്. പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത് ആണ് ഭർത്താവ്

ആറുമാസം മുൻപായിരുന്നു നേഹയുടെയും രഞ്ജിത്തിന്റെയും വിവാഹം. ഞായറാഴ്‌ച നേഹയും ഭർത്താവും ആലപ്പാട്ടെ സ്വന്തം വീട്ടിൽ എത്തിയിരുന്നു. ശേഷം രഞ്ജിത് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെത്തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരി: വൈഗ.

Leave a Reply

Your email address will not be published. Required fields are marked *