പെരുമ്പാവൂര്‍: മൂവാറ്റുപുഴ മണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളായ അലന്‍ തോമസ് (17), ഗോപീകൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്.

അതേസമയം കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് ഇന്നുമാത്രം 20 പേര്‍ മരിച്ചതായായാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട്, എന്നിവിടങ്ങളിലായാണ് മരണ സംഖ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രി തുടങ്ങിയ അതിതീവ്രമായ മഴയാണ് ദുരന്തത്തിന് കാരണമായത്. അടിമാലിയില്‍ എട്ടുമുറിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ട് ചെറുമക്കളുമാണ് മരിച്ചത്. മറ്റൊരു മകന്‍ ഷെറഫുദീന്‍ രക്ഷപെട്ടു. ഇടുക്കി കീരിത്തോട്ടിലും കൊരങ്ങാട്ടിലുമായി നാലുപേരും കമ്പിളികണ്ടത്ത് ഒരു വീട്ടമ്മയും മരിച്ചു. കീരിക്കോടുണ്ടായ ഉരുള്‍പൊട്ടലില്‍ കുട്ടക്കുന്നില്‍ ആഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *