പെയ്‌തൊഴിയാതെ കാലവര്‍ഷം: കേരളത്തില്‍ 2013ന് ശേഷം പെയുന്ന ഏറ്റവും വലിയ മഴ

2013നു ശേഷം ഇതാദ്യമായാണ് കേരളത്തില്‍ ഇത്രയും വലിയ മഴ പെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. സാധാരണയിലും 20 ശതമാനത്തില്‍ കൂടുതല്‍ മഴ 2013ല്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം കുറച്ചുവര്‍ഷങ്ങളായി ജൂണ്‍-ജൂലായ് മാസങ്ങളില്‍ ലഭിക്കുന്ന മഴ കുറവായിരുന്നു. ഓഗസ്റ്റ് പകുതിമുതല്‍ സെപ്റ്റംബര്‍വരെയായിരുന്നു മണ്‍സൂണ്‍ ശക്തിയായിരുന്നത്.

ഏതായാലും 2013നു ശേഷം ജുണ്‍ ജൂലായ് മാസങ്ങളില്‍ ഇത്രയുമധികം മഴ ലഭിക്കുന്നത് ആദ്യമായിട്ടാണ്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് ഒമ്ബതുവരെ സംസ്ഥാനത്ത് ലഭിച്ചത് 1805.31 മില്ലീമീറ്റര്‍ മഴയാണ്. ഇക്കാലയളവില്‍ 1522 മില്ലീമീറ്റര്‍ മഴ ലഭിക്കണമെന്നാണ് കണക്ക്. ഈ കണക്കുകളെല്ലാം തെറ്റിച്ചാണ് ഈ വര്‍ഷം മഴ പെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ റെക്കോഡ് മഴ വ്യാഴാഴ്ച നിലമ്ബൂരിലാണ് രേഖപ്പെടുത്തിയത്. 398 മില്ലീമീറ്റര്‍ മഴയാണ് ഒരുദിവസംകൊണ്ട് ഇവിടെ പെയ്തത്. മാനന്തവാടിയിലും ശക്തമായ മഴ ലഭിച്ചു. 321.6 മില്ലീമീറ്റര്‍. 1941നുശേഷം മാനന്തവാടിയില്‍ ലഭിക്കുന്ന ശക്തമായ മഴയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *