ജയില്‍ചാടിയ ഗോവിന്ദച്ചാമി പിടിയിലെന്ന് സൂചന; സ്ഥിരീകരിക്കാതെ പൊലീസ്

ജയിൽചാടിയ ഗോവിന്ദച്ചാമിയെ കണ്ണൂരിൽ നിന്ന് പിടികൂടിയതായി സൂചന. തളാപ്പ് ഭാഗത്ത് നിന്നാണ് ഇയാളെ കണ്ടതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന വിവരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് പുലർച്ചെയാണ് ഇയാൾ ജയിൽ ചാടിയത്.

കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. ഇയാളുടെ വധശിക്ഷ നേരത്തെ  സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.

 

Leave a Reply

Your email address will not be published. Required fields are marked *