പോലീസ് പരിശോധനയ്‌ക്കിടെ താമരശേരി ചുരത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് ; ചാടിയത്  മലപ്പുറം സ്വദേശി ,തിരച്ചിൽ

വയനാട്: താമരശേരി ചുരത്തിന് സമീപം പൊലീസ്‌ വാഹന പരിശോധന നടത്തവെ കാറിലെത്തിയ യുവാവ് മുകളിൽ നിന്ന് താഴേക്ക് ചാടി. വൈത്തിരി പൊലീസ് പരിശോധന നടത്തവെ ഒൻപതാം വളവിന് മുകളിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. മലപ്പുറം സ്വദേശിയാണ് കാറിലുണ്ടായിരുന്നത്. ഈ കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി എന്നാണ് സൂചനകൾ. പൊലീസ്,​ ഫയർഫോഴ്‌സ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്. ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *