വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത യുവാവ് പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത യുവാവ് പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെങ്കമല സ്വദേശി ഷിജിന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരത്ത് പരിചയത്തിലായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഡിസംബര്‍ അവസാനം സുഹൃത്തുക്കളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഇയാളുടെ കാറില്‍ കടുത്തുരുത്തി എഴുമാന്തുരുത്തിലുള്ള സ്വകാര്യകേന്ദ്രത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഏപ്രില്‍, മേയ് മാസങ്ങളില്‍ രണ്ടുദിവസം ചങ്ങനാശ്ശേരിയിലുള്ള ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു. പിന്നീട് യുവതിയുടെ നഗ്‌നവീഡിയോകളും ഫോട്ടോയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയുടെ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *