800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ഗ്ലാസ് ബോട്ടിലിലേക്ക് മാറുന്നു;പ്ലാസ്റ്റിക് കുപ്പിയ്ക്ക് 20 രൂപ ഡെപ്പോസിറ്റ് നല്‍കേണ്ട അവസ്ഥ

800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ഗ്ലാസ് ബോട്ടിലിലേക്ക് മാറുന്നു. എണ്ണൂറില്‍ താഴെയുള്ളവ പ്ലാസ്റ്റിക് കുപ്പികളില്‍ ആയിരിക്കും വില്‍പ്പന. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ് ഈടാക്കും. മദ്യം വാങ്ങിയ കടയില്‍ തന്നെ കുപ്പി തിരികെ നല്‍കിയാല്‍ ഡെപ്പോസിറ്റ് തുക മടക്കിനല്‍കും. ഇനി വാങ്ങുന്ന ബെവ്‌കോ ഔട്ട്‌ലെറ്റില്‍ തന്നെ കുപ്പിയുമായി തിരിച്ചെത്താനുള്ള സാഹചര്യമില്ലെങ്കില്‍ ഫലത്തില്‍ മദ്യത്തിന് 20 രൂപ അധികം നല്‍കേണ്ട അവസ്ഥയാണുണ്ടാകുക.

800 രൂപയ്ക്കു മുകളില്‍ വിലയുള്ള എല്ലാ മദ്യത്തിന്റെയും കുപ്പികള്‍ ഗ്ലാസ് ബോട്ടിലുകളാക്കി മാറ്റുമെന്നു തദ്ദേശവകുപ്പു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘അതിനു താഴെയുള്ളത് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആയിരിക്കും. ആ പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരിച്ചെടുക്കാനുളള സംവിധാനം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  ഓരോ ബോട്ടിലിനും 20 രൂപ നിക്ഷേപമായി സര്‍ക്കാര്‍ അധികമായി ഈടാക്കും. ബോട്ടില്‍ ക്യൂആര്‍ കോഡ് പതിപ്പിച്ചതായിരിക്കും. അത് അതത് ബെവ്കോ ഔട്​ലെറ്റുകളില്‍ തിരിച്ചെത്തിച്ചാല്‍ ഈ 20 രൂപ തിരിച്ചുകൊടുക്കും. ഏത് ഔട്‌ലെറ്റിലും കൊടുക്കാമോ എന്ന സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്’ എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *