സിആർപിഎഫ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാർക്ക് വീരമൃത്യു, നിരവധി പേർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായി. പരുക്കേറ്റ പതിനഞ്ചോളം സിആർപിഎഫ് ജവാന്മാരെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ 10:30 ഓടെയാണ് അപകടം ഉണ്ടായത്. സേനയുടെ 187-ാം ബറ്റാലിയന്റെ വാഹനത്തിൽ 23 പേരായിരുന്നു ഉണ്ടായിരുന്നത്. ഉധംപൂരിന് സമീപത്തെ കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *