കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം മൂന്നു മാസം പ്രായമായ കുഞ്ഞുൾപ്പെടെ രണ്ടു പേർക്ക്

കോഴിക്കോ‌ട് ∙ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പനി മൂലം ചികിൽസ തേടിയ രണ്ടു പേർക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഓമശേരിയിൽനിന്നുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലാണ്.

പനി ബാധിച്ചാണ് ആശുപത്രിയിലെത്തിയതെങ്കിലും സംശയം മൂലം സ്രവ പരിശോധന നട‌ത്തിയപ്പോഴാണ് മസ്തിഷ്‌ക ജ്വരമുണ്ടെന്നു കണ്ടെത്തിയത്. ഇവരുടെ വീടുകളിലെ കിണർ ജലത്തിന്റേത് അടക്കമുള്ള സാംപിളുകൾ ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചത് കഴിഞ്ഞ ദിവസമാണ്.

Leave a Reply

Your email address will not be published. Required fields are marked *