
കോഴിക്കോട്: ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥിയുടെ ക്രൂരമർദനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം.
സ്കൂളിൽ നടന്ന ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഇതിനിടെ സീനിയർ വിദ്യാർഥി ഏഴാം ക്ലാസുകാരനെ ആക്രമിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മർദനവിവരം കുട്ടി പുറത്തുപറഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. മത്സരം കാണേണ്ടെന്നും എഴുന്നേറ്റ് പോകാനും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. കുട്ടിയുടെ മർമത്തിലടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Also Read | മലപ്പുറത്ത് പത്തുവയസുകാരിയെ 70കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ആൾ അറസ്റ്റിൽ












സംസ്ഥാനത്തെ പെട്രോളിലെ എഥനോൾ പരിശോധന: നിയമോപദേശം തേടാൻ സർക്കാർ
പാൻ മസാലയിൽ കങ്കുമപ്പൂവ് ചേർക്കുന്നുവെന്ന് വ്യാജ പരസ്യം; സൽമാൻ ഖാനെതിരെ നോട്ടീസയച്ച് ഉപഭോക്തൃ കമ്മീഷൻ
വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ;പന്തീരാങ്കാവിൽ പോലീസ് പരിശോധന
തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ 60 കാരിയെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.