വീടിന്റെ മച്ചില്‍ പ്രത്യേക അറയില്‍ ഒളിച്ച് വധശ്രമക്കേസ് പ്രതി; കയ്യോടെ പൊക്കി പൊലീസ്

വധശ്രമ കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് കയ്യോടെ പൊക്കി പൊലീസ്. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് സാഹസികമായി പിടികൂടിയത്. ഞാങ്ങാട്ടിരിയിൽ വച്ച് യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ സുൽത്താൻ റാഫിക്കെതിരെ നേരത്തേ വധശ്രമത്തിനു കേസെടുത്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ സുൽത്താനെ കണ്ടെത്താൻ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടയിലാണ് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന സുൽത്താൻ റാഫിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതും പിടികൂടുന്നതും.

Leave a Reply

Your email address will not be published. Required fields are marked *